
കെ.എസ്. അനിൽകുമാർ
തിരുവനന്തപുരം: കെ.എസ്. അനിൽകുമാറിന്‍റെ രജിസ്ട്രാർ നിയമനം ചോദ‍്യം ചെയ്ത് സേവ് യൂണിവേഴ്സിറ്റി ഫോറം ഗവർണർക്ക് പരാതി നൽകി. രജിസ്ട്രാർ പദവിയിൽ നിന്നും അനിൽകുമാറിനെ ഉടനെ നീക്കം ചെയ്യണമെന്നാണ് പരാതിയിൽ ഉന്നയിക്കുന്നത്.
അനിൽകുമാറിന്‍റെ നിയമനം യൂണിവേഴ്സിറ്റി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ഡെപ‍്യൂട്ടേഷൻ വ‍്യവസ്ഥയിലാണ് അദ്ദേഹം തുടരുന്നതെന്നും പരാതിയിൽ പറയുന്നു.
എന്നാൽ പരാതിയിൽ കഴമ്പില്ലെന്നാണ് യൂണിവേഴ്സിറ്റി വ‍്യക്തമാക്കുന്നത്. അനിൽകുമാറിന്‍റെ നിയമനം നേരിട്ടാണെന്നും ഡെപ‍്യൂട്ടേഷൻ വ‍്യവസ്ഥയിലല്ലെന്നും യൂണിവേഴ്സിറ്റി പറഞ്ഞു.