

വെള്ളാപ്പള്ളി നടേശൻ
തിരുവനന്തപുരം: പദ്മ പുരസ്കാരത്തിന് അർഹനായ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും പരാതി നൽകി എസ്എൻഡിപി സംരക്ഷണ സമിതി.
വെള്ളാപ്പള്ളിയുടെ പദ്മഭൂഷൻ പിൻവലിക്കണമെന്നാണ് ആവശ‍്യം. 124 തട്ടിപ്പു കേസുകളിൽ പ്രതിയാണ് വെള്ളാപ്പള്ളിയെന്നും രാജ‍്യത്തെയും പുരസ്കാരത്തെയും അപമാനിച്ചെന്നും പരാതിയിൽ പറയുന്നു.
സാമൂഹിക സേവനത്തിനും പൊതുരംഗത്തെ പ്രവർത്തനങ്ങൾക്കും നൽകിയ സംഭാവനകൾ മുൻനിർത്തിയായിരുന്നു വെള്ളാപ്പള്ളി നടേശൻ പുരസ്കാരത്തിന് അർഹനായത്.