സ്പീക്കറെ നീക്കാൻ രാഷ്ട്രപതിക്ക് പരാതി

സുപ്രീം കോടതി അഭിഭാഷകൻ കോശി ജേക്കബാണ് പരാതി നൽകിയത്
എ.എൻ ഷംസീർ
എ.എൻ ഷംസീർ

ന്യൂഡൽഹി: മിത്ത് വിവാദത്തിൽ കേരളാ നിയമസഭാ സ്പീക്കർ എ.എൻ ഷംസീറിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുർമുവിന് പരാതി നൽകി. സുപ്രീം കോടതി അഭിഭാഷകൻ കോശി ജേക്കബാണ് പരാതി നൽകിയത്.

ഗണപതി ഭഗവാനെതിരെ ഗുരുതര ആരോപണമാണ് സ്പീക്കർ നടത്തിയത്. ഭക്തർക്ക് വേദനയുണ്ടാക്കുന്ന കാര്യമാണിത്. ഗണപതിയുടെ തല മാറ്റി ആനയുടെ തലവെച്ചത് അസംബന്ധവും യുക്തിക്ക് നിരക്കാത്തതുമാണെന്നും ഷംസീർ പറഞ്ഞു. മതവികാരത്തെ വ്രണപ്പെടുത്താൻ കരുതിക്കൂട്ടിയാണ് സ്പീക്കർ ഇത്തരത്തിലൊരു പരാമർശം നടത്തിയതെന്ന് പരാതിയിൽ പറയുന്നു.

ഇതിലൂടെ വിവിധ മതവിഭാഗങ്ങൾ തമ്മിൽ മതസ്പർധ വളർത്താനാണ് ലക്ഷ്യംവെച്ചത്. ഭരണഘടനാ പദവി വഹിക്കുന്നയാൾ സത്യപ്രതിജ്ഞാ ലംഘനം നടത്തി. അതിനാൽ രാഷ്ട്രപതി ഇടപെട്ട് തൽസ്ഥാനത്ത് നിന്ന് സ്പീക്കറെ നീക്കണം. അതിലൂടെ ഭരണഘടനയുടെ അന്തസ് ഉയർത്തിപ്പിടിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com