കെഎസ്ആർടിസി ജീവനക്കാരെക്കുറിച്ചുള്ള പരാതികൾ വാട്സാപ്പിൽ അറിയിക്കാം

തീരുമാനം മേയർ-ഡ്രൈവർ തർക്കത്തിന് പിന്നാലെ
Complaints about KSRTC employees can be reported on WhatsApp
കെഎസ്ആർടിസി ജീവനക്കാരെക്കുറിച്ചുള്ള പരാതികൾ വാട്സാപ്പിൽ അറിയിക്കാം
Updated on

തിരുവനന്തപുരം: ജീവനക്കാരുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴും റാഷ് ഡ്രൈവിംഗുമായി ബന്ധപ്പെട്ട പരാതികൾ ഉണ്ടാകുമ്പോഴും 9188619380 എന്ന വാട്സാപ്പ് നമ്പറിൽ അറിയിക്കാവുന്നതാണെന്ന് കെഎസ്ആർടിസി അറിയിച്ചു. യാത്രക്കാരോ പൊതുജനങ്ങളോ നിയമം കൈയിലെടുക്കേണ്ടതില്ല. അത്തരം സാഹചര്യങ്ങളെ ഉചിതമായി കൈകാര്യം ചെയ്യേണ്ടത് കെഎസ്ആർടിസി മാനേജ്‌മെന്‍റിന്‍റെ ഉത്തരവാദിത്തമാണ്.

ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള ഏതെങ്കിലും മോശം പെരുമാറ്റമോ അവരെക്കുറിച്ചുള്ള പരാതികളോ പരിശോധിക്കുവാനും പരിഹരിക്കുവാനും മാനേജ്മെന്‍റിന് അധികാരവും ശരിയായ മാർഗവുമുണ്ട്. ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ യാത്രക്കാരോ പൊതുജനങ്ങളോ നിയമം കയ്യിലെടുക്കാൻ ശ്രമിക്കരുതെന്നും ഇങ്ങനെ ലഭിക്കുന്ന പരാതികളിൽ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിന്‍റെ നിർദേശ പ്രകാരം കൃത്യമായ അന്വേഷണവും ഉചിതമായ നടപടിയും ഉറപ്പാണെന്നും കെഎസ്ആർടിസി അറിയിച്ചു.

തീരുമാനം മേയർ-ഡ്രൈവർ തർക്കത്തിന് പിന്നാലെ

തിരുവനന്തപുരം നഗരത്തിൽ വച്ച് മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും ചേർന്ന് ബസ് തടഞ്ഞ് നിർത്തിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെ പല സ്ഥലങ്ങളിലും കെഎസ്ആർടിസി ജീവനക്കാർക്ക് നേരെ കയ്യേറ്റവുമുണ്ടായി. ഇതെല്ലാം പരിഗണിച്ചാണ് പരാതികൾ അറിയിക്കുന്നതിനായി കോർപ്പറേഷൻ തന്നെ വാട്സാപ്പ് നമ്പർ നൽകിയിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.