രാഹുൽ മാങ്കൂട്ടത്തിലിനെതിരേ എഐസിസിക്ക് പരാതി; ഇരകളെ നേരിൽ കണ്ട് പ്രശ്നം ചർച്ച ചെയ്യണമെന്ന് ആവശ്യം

പരാതി നൽകിയത് യൂത്ത് കോൺഗ്രസ് നേതാവ് സജന.ബി.സജൻ
പരാതി നൽകിയത് യൂത്ത് കോൺഗ്രസ് നേതാവ് സജന.ബി.സജൻ

രാഹുൽ മാങ്കൂട്ടത്തിലിനെതിരേ എഐസിസിക്ക് പരാതി

Updated on

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരേ എഐസിസിയ്ക്കും പ്രിയങ്ക ഗാന്ധിയ്ക്കും പരാതി നൽകി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി സജന.ബി.സജൻ.

വനിതാ നേതാക്കളെ ഉൾപ്പെടുത്തി അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഇരയാക്കപ്പെട്ട പെൺകുട്ടികളെ നേരിൽ കണ്ട് വിഷയം ഗൗരവത്തോടെ ചർച്ച ചെയ്യണം എന്നാണ് സജ്നയുടെ പരാതിയിലെ ആവശ്യം.

സ്ത്രീപക്ഷ നിലപാടുകളിൽ ഇരട്ടത്താപ്പ് കാണിക്കുന്ന പ്രസ്ഥാനമാണ് കോൺഗ്രസ്‌ എന്ന സംശയം ജനങ്ങളിൽ നിന്നും മാറ്റണം.പാര്‍ട്ടിതലത്തിൽ അന്വേഷണം ആവശ്യപ്പെട്ടാണ് പരാതി. കഴിഞ്ഞ ദിവസം രാഹുൽ മാങ്കൂട്ടത്തിലിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സജ്ന ഫെസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com