വ്യക്തിഹത്യ; രാഹുലിനെ പിന്തുണച്ച ശ്രീനാദേവിക്കെതിരേ അതിജീവിത കെപിസിസിക്ക് പരാതി നൽകി

കെപിസിസി പ്രസിഡന്‍റ്, പ്രതിപക്ഷനേതാവ് എന്നിവർക്കാണ് പരാതി നൽകിയത്
compliant against sreenadevi kunjamma

ശ്രീനാദേവിക്കെതിരേ കെപിസിസിക്ക് പരാതി

Updated on

തിരുവനന്തപുരം: കോൺഗ്രസ് നേതാവും പത്തനംതിട്ട ജില്ലാപഞ്ചായത്തംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരേ അതിജീവിത കെപിസിസിക്ക് പരാതി നൽകി. കെപിസിസി പ്രസിഡന്‍റ്, പ്രതിപക്ഷനേതാവ് എന്നിവർക്കാണ് പരാതി നൽകിയത്. വ്യക്തിഹത്യ നടത്തുന്ന രീതിയിലും ധാർമികതയെ ചോദ്യം ചെയ്യുന്ന രീതിയിലും ശ്രീനാദേവി വീഡിയോ ചെയ്തെന്നാണ് പരാതി. ശ്രീനാദേവി കുഞ്ഞമ്മയെയും സൈബർ ആക്രമണം നടത്തുന്ന പാർട്ടി പ്രവർത്തകരെയും തടയണമെന്നാണ് പരാതിയിലെ ആവശ്യം.

ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചും അതിജീവിതയെ ചോദ്യം ചെയ്തുമായിരുന്നു ശ്രീനാദേവിയുടെ വീഡിയോ.

ശ്രീനാദേവിക്കെതിരേ അതിജീവിത ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. ശ്രീനാദേവിക്കെതിരേ കേസെടുക്കണമെന്നാണ് അതിജീവിതയുടെ ആവശ്യം. രാഹുലിനെതിരേ മാധ്യമങ്ങൾ ഇല്ലാാക്കഥകൾ മെനയുകയാണ്. താൻ സത്യത്തിനൊപ്പമാണ് നിൽക്കുന്നത്. അവൾക്കൊപ്പമാണോ, അവനൊപ്പമാണോയെന്ന് കോടതി തീരുമാനിക്കട്ടെയെന്നും ശ്രീനാദേവി പറഞ്ഞിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com