കണ്ടാൽ പെണ്ണാണെന്ന് തോന്നില്ലെന്ന് കണ്ടക്റ്റർ; പ്രിയദർശിനിയിൽ അപമാനിക്കപ്പെട്ടുവെന്ന് വിദ്യാർഥിനി

പറവൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
Conductor said she didn't look like a woman; female student claims she was humiliated at Priyadarshini

കണ്ടാൽ പെണ്ണാണെന്ന് തോന്നില്ലെന്ന് കണ്ടക്റ്റർ; പ്രിയദർശിനിയിൽ അപമാനിക്കപ്പെട്ടുവെന്ന് വിദ്യാർഥിനി

AI image

Updated on: 

കൊച്ചി: പ്രിയദർശിനി ബസിൽ സൗജന്യ ടിക്കറ്റ് ആവശ്യപ്പെട്ട പ്ലസ്ടു വിദ്യാർഥിനിടെ കണ്ടക്റ്റർ അപമാനിച്ചതായി പരാതി. ഗുരുവായൂർ- എറണാകുളം റൂട്ടിൽ ഓടുന്ന ബസിലെ കണ്ടക്റ്റർക്കെതിരേയാണ് പരാതി. കണ്ടാൽ പെണ്ണാണെന്ന് തോന്നില്ലെന്ന് പരിഹസിച്ചുവെന്നും സൗജന്യ ടിക്കറ്റ് നൽകിയില്ലെന്നും കാണിച്ച് വിദ്യാർഥിനി പറവൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

പണം നൽകി ടിക്കറ്റ് എടുക്കുന്നതു വരെ മറ്റു യാത്രക്കാരോട് തന്നെക്കുറിച്ച് മോശമായി സംസാരിച്ചുവെന്നും അപമാനിച്ചുവെന്നും നീ പെണ്ണാണോ എന്നറിയാൻ വസ്ത്രം അഴിച്ച് നോക്കണം, അല്ലെങ്കിൽ നെറ്റിയിൽ എഴുതി ഒട്ടിക്കണം എന്നു പറഞ്ഞ് സ്ത്രീത്വത്തെ അപമാനിച്ചുവെന്നും പെൺകുട്ടി പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

യാത്രക്കാർക്കു മുൻപിൽ വച്ച് തന്നെ അപമാനിച്ചതു മൂലം വളരെയധികം മാനസിക ബുദ്ധിമുട്ടു നേരിടുകയാണെന്നും പെൺകുട്ടി പറയുന്നു.

logo
Metro Vaartha
www.metrovaartha.com