രാഹുൽ മാങ്കൂട്ടത്തിൽ
രാഹുൽ പുറത്തേക്ക്? കടുത്ത നടപടിയിലേക്ക് കോൺഗ്രസ്
തിരുവനന്തപുരം: ലൈംഗിക പീഡനവും ഗർഭഛിദ്രവുമടക്കമുള്ള വിഷയങ്ങളിൽ അന്വേഷണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാർട്ടിക്ക് തലവേദനയായേക്കുമെന്ന വിലയിരുത്തലിൽ കോൺഗ്രസ്. പാർട്ടിയിൽ നിന്നും പുറത്താക്കുന്നതടക്കം നിർണായക നീക്കങ്ങളിലേക്കാണ് നേതൃത്വം കടക്കുന്നതെന്നാണ് വിവരം.
കോൺഗ്രസ് ഉടൻ യോഗം ചേരും. ഓൺലൈനായി മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. ആദ്യം ആരോപണം നേരിട്ടപ്പോൾ പാർട്ടി രാഹുലിനെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിനിടെ പരാതി വരികയും രാഹുൽ ഒളിവിൽ പോവുകയും ചെയ്തിരുന്നു. തുടർന്നാണ് ചൊവ്വാഴ്ച മറ്റൊരു യുവതി പാർട്ടിക്ക് നേരിട്ട് പരാതി നൽകിയത്. ഈ പരാതി കെപിസിസി ഡിജിപിക്ക് കൈമാറുകയായിരുന്നു.
"പുകഞ്ഞ കൊള്ളി പുറത്തേക്ക്, ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയമായി'' എന്നീ പ്രതികരണവുമായി കെ. മുരളീധരൻ രംഗത്തെത്തി. പാലക്കാട് സീറ്റ് നൽകിത് മതിൽ ചാടാനല്ലെന്നും ശക്തമായ നടപടിയുണ്ടാവുമെന്നും മുരളീധരൻ പ്രതികരിച്ചു.

