പരിധി കടന്നു, ഉടൻ നിർ‌ത്തണം; ഉമ തോമസിനെതിരായ സൈബർ ആക്രമണത്തിൽ നിലപാട് കടുപ്പിച്ച് കോൺഗ്രസ്

അടുത്ത തവണ വീട്ടിലിരുത്തണം, പരുക്കേറ്റപ്പോൽ രക്ഷപെടണമെന്ന് പ്രാർഥിച്ചത് തെറ്റായിപോയി എന്നിങ്ങനെയുള്ള കമന്‍റുകളാണ് ഉമ തോമസിനെതിരേ വന്നത്
congress against cyber attack of uma thomas mla

ഉമ തോമസ് എംഎൽഎ

file image

Updated on

തിരുവനന്തപുരം: ഉമ തോമസ് എംഎൽഎക്കെതിരായ സൈബർ ആക്രമണത്തിൽ കോൺഗ്രസിൽ അതൃപ്തി. രാഹുൽ രാജിവയ്ക്കണമെന്ന പ്രതികരണത്തിനു പിന്നാലെയാണ് ഉമ തോമസിനെതിരേ സൈബർ ആക്രമണം ആരംഭിച്ചത്. ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് അണികളാണെങ്കിൽ ഉടൻ അവസാനിപ്പിക്കണമെന്ന് നേതൃത്വം നിർദേശം നൽകി. ആസൂത്രിതമായ കേന്ദ്രങ്ങളിൽ നിന്നാണ് സൈബർ ആക്രമണം ഉണ്ടാവുന്നതെന്ന അഭിപ്രായവും നേതാക്കൾക്കുണ്ട്.

അടുത്ത തവണ വീട്ടിലിരുത്തണം, പരുക്കേറ്റപ്പോൽ രക്ഷപെടണമെന്ന് പ്രാർഥിച്ചത് തെറ്റായിപോയി എന്നും മേലനങ്ങാനെ എംഎൽഎ ആയതിന്‍റെ കുഴപ്പമാണെന്നതടക്കം വിമർശനങ്ങൾ ഉയർന്നിരുന്നു. പിന്നാലെയാണ് കോൺഗ്രസ് തന്നെ ഇതിനെതിരേ രംഗത്തെത്തിയത്.

ഒരു നിമിഷം മുൻപ് രാജി വച്ചാൽ അത്രയും നല്ലതെന്നും അത് ധാർമിക ഉത്തരവാദിത്വമാണെന്നുമായിരുന്നു ഉമ തോമസ് പറഞ്ഞത്. സ്ത്രീകളെ കോൺഗ്രസ് എന്നും ചേർത്തുപിടിച്ചിട്ടുള്ളൂയെന്നും ശബ്ദരേഖകൾ പുറത്തുവന്ന പശ്ചാത്തലത്തിൽ ശനിയാഴ്ച തന്നെ രാജി വയ്ക്കുമെന്നാണ് കരുതിയതെന്നും എന്നാൽ വാർത്താ സമ്മേളനം റദ്ദാക്കിയത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസിലായില്ലെന്നും ഉമ തോമസ് കൂട്ടിച്ചേർത്തു. രോപണങ്ങൾ ഉയർന്നിട്ടും അദ്ദേഹം മാനനഷ്ടക്കേസ് നൽകിയില്ല. അതിനർഥം ആരോപണങ്ങൾ ശരിയാണെന്നല്ലെയെന്ന് ഉമ തോമസ് ചോദിച്ചു. ആരോപണങ്ങൾ ഉയർന്നു വരുമ്പോൾ എംഎൽഎ സ്ഥാനം ഒഴിയുകയെന്നുള്ളത് ധാർമിക ഉത്തരവാദിത്വമാണെന്നും ഉമ തോമസ് പറഞ്ഞിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com