

വോട്ട് ചോരി: തദ്ദേശ തെരഞ്ഞെടുപ്പിലും ക്രമക്കേട്, 15 ലക്ഷം ഒപ്പ് ശേഖരിക്കാൻ കോൺഗ്രസ്
തിരുവനന്തപുരം: വോട്ട് ചോരിക്കെതിരേ 15 ലക്ഷം ഒപ്പുകൾ ശേഖരിച്ച് കേരളത്തിൽ നിന്നും തെരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിക്കാൻ കോൺഗ്രസ്.
തദ്ദേശ തെരഞ്ഞെടുപ്പിലും ക്രമക്കേട് നടക്കുന്നതായും തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിരവധി പരാതികൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് നൽകിയിട്ടുണ്ടെന്നും എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ജനങ്ങൾ കോൺഗ്രസിന് വോട്ട് ചെയുന്നു എന്ന് ആവർത്തിക്കുമ്പോഴും ആ വോട്ട് ഞങ്ങൾക്ക് ലഭിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് സർവേ നടത്തിയതെന്നും ബിജെപി പറയുന്നതാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
വോട്ടർ ലിസ്റ്റിൽ നിന്ന് ആരുടെ പേര് വേണമെങ്കിലും ഒഴിവാക്കാം എന്ന സ്ഥിതിയാണുള്ളതെന്നും സ്വതന്ത്രവും സുതാര്യവുമായ വോട്ടെടുപ്പാണ് നടക്കേണ്ടതെന്നും ദീപാദാസ് മുന്‍ഷി പ്രതികരിച്ചു.