മലപ്പുറം ജില്ല രൂപീകരണത്തിനെതിരെ കുട്ടിപാക്കിസ്ഥാൻ എന്ന് വിളിച്ചവരാണ് കോൺഗ്രസുകാർ: കെ.ടി. ജലീൽ

ജലീലിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി
Congressmen called 'child Pakistan' against formation of Malappuram district: K.T. Jaleel
കെ.ടി. ജലീൽ
Updated on

തിരുവനന്തപുരം: മലപ്പുറം ജില്ല രൂപികരണത്തിനെതിരെ കുട്ടിപാകിസ്ഥാൻ എന്ന് വിളിച്ചവരാണ് കോൺഗ്രസുകാരെന്ന് ഇടത് എംഎൽഎ കെ.ടി. ജലീൽ. ഇതോടെ സഭയിൽ പ്രതിഷേധം കനത്തു. ജലീലിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തുകയും ജലീൽ ഒരിക്കലും പറയാൻ പാടില്ലാത്ത പരാമർശമാണെന്നും പ്രതികരിച്ചു.

ജലീൽ നടത്തിയത് ഗാന്ധി നിന്ദയും നെഹ്രു നിന്ദയാണെന്നും തിരുത്തണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പരിശോധിക്കാമെന്ന് സ്പീക്കർ മറുപടി നൽകിയെങ്കിലും ജലീൽ പരാമർശം ആവർത്തിക്കുകയായിരുന്നു. ഇതോടെ സഭയിൽ പ്രതിപക്ഷം നടത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും ബഹളം വെയ്ക്കുകയും ചെയ്തു.

മലബാർ കലാപത്തെ ഒറ്റികൊടുത്തവരാണ് കോൺഗ്രസെന്നും ഗോൾവാൾക്കറുടെ മുന്നിൽ വിളക്ക് കൊളുത്തിയതും വണങ്ങിയതും പ്രതിപക്ഷ നേതാവ് അല്ലെയ്യെന്നും ജലീൽ ചോദിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com