മുരളീധരന്‍ തൃശൂരില്‍, വടകരയില്‍ ഷാഫി, ആലപ്പുഴയില്‍ കെ. സി. വേണുഗോപാൽ; കോൺഗ്രസ് പട്ടികയിൽ വൻ സർപ്രൈസുകൾ

ആലപ്പുഴയിൽ കെ.സി. വേണുഗോപാൽ മത്സരിച്ചില്ലെങ്കിൽ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന് നറുക്ക് വീഴും
KC Venugopal | K Muralidharan
KC Venugopal | K Muralidharan
Updated on

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥി പട്ടിക കോൺഗ്രസ് ഇന്ന് പ്രഖ്യാപിക്കും. തൃശൂരിൽ ടി.എൻ പ്രതാപനു പകരം കെ. മുരളീധരനാവും മത്സരിക്കുക. മുരളീധരന്‍റെ സിറ്റിങ് സിറ്റായ വടകരയിൽ ഷാഫി പറമ്പിൽ ഇറങ്ങുമെന്നാണ് സൂചന. വയനാട്ടിൽ രാഹുൽ ഗാന്ധി, ആലപ്പുഴയിൽ കെ. സി. വേണുഗോപാൽ എന്നിവർ സ്ഥാവനാർഥികളായേക്കും.

ആലപ്പുഴയിൽ കെ.സി. വേണുഗോപാൽ മത്സരിച്ചില്ലെങ്കിൽ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന് നറുക്ക് വീഴും. മറ്റ് മണ്ഡലങ്ങളില്‍ സിറ്റിംഗ് എംപിമാര്‍ മത്സരിക്കുമെന്നാണ് നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് മേല്‍പ്പറഞ്ഞ തീരുമാനങ്ങളെടുത്തിരിക്കുന്നത്.

പത്മജ വേണുഗോപാലിന്‍റെ ബിജെപി പ്രവേശനത്തിന്‍റെ കൂടി പശ്ചാത്തലത്തിലാണ് മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കാന്‍ കേന്ദ്ര നേതൃത്വം ആലോചിക്കുന്നത്. ടി.എൻ പ്രതാപന് ഇതോടെ സീറ്റ് നഷ്ടമായി. ലോക്സഭാ സീറ്റ് നൽകാത്ത പശ്ചാത്തലത്തിൽ പ്രതാപനെ നിയമസഭാ തെരഞ്ഞെടുപ്പിന് ഇറക്കിയേക്കുമെന്നാണ് വിവരം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com