ആരോഗ്യമേഖലയ്ക്കെതിരേ നുണപ്രചാരണം; കോൺഗ്രസ് നടത്തുന്നത് ക്രിമിനൽ പ്രവർത്തനം: എം.വി. ഗോവിന്ദൻ

ആസൂത്രിതമായ ഗൂഢാലോചനയോടെയാണ് ആക്രമണം നടത്തിയത്
Congress is carrying out criminal activities: M.V. Govindan

കോൺഗ്രസ് നടത്തുന്നത് ക്രിമിനൽ പ്രവർത്തനം: എം.വി. ഗോവിന്ദൻ

Updated on

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോർജിന് നേരെയുണ്ടായ ആക്രമണം കോൺഗ്രസിന്‍റെ ക്രിമിനൽ പ്രവർത്തനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ആസൂത്രിതമായ ഗൂഢാലോചനയോടെയാണ് ആക്രമണം നടത്തിയത്. ജനകീയ പ്രതിരോധമൊരുക്കി ഇത്തരം ശ്രമങ്ങളെ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ആരോഗ്യമേഖലയെ തകർക്കാൻ അമെരിക്കയിലെ കോർപ്പറേറ്റുകൾ സംസ്ഥാനത്തെ ആശുപത്രികൾ വാങ്ങിക്കൂട്ടുകയാണ്.

തിരുവനന്തപുരത്തെയും കൊച്ചിയിലെയപം കോഴിക്കോട്ടെയും എല്ലാം പ്രധാന ആശുപത്രികളെ വലിയ മൂലധനനിക്ഷേപത്തോടെ വാങ്ങിച്ചുകൊണ്ടിരിക്കുകയാണ്. ഈ ലോബിക്കുവേണ്ടിയാണ് സർക്കാർ ആശുപത്രിക്കെതിരായ പ്രചാരണവും ആരോഗ്യമേഖലയെ ഇകഴ്ത്താനുള്ള ശ്രമവും നടത്തുന്നത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മന്ത്രിക്ക് നേരേ നടന്നത് ബോധപൂർവമായ ആക്രമണം. നുണ പറയാൻ വേണ്ടി മാത്രമാണ് സതീശൻ ജാഥ നടത്തുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com