'ചുട്ട കശുവണ്ടിയെ നോക്കുന്നതു പോലെ'; എം.എം. മണിക്കെതിരേ വംശീയ അധിക്ഷേപവുമായി കോൺഗ്രസ് നേതാവ്

ഡീൻ കുര്യാക്കോസ് ഷണ്ഡനാണെന്നും ചത്തതിനൊക്കുവേ ജീവിച്ചിരിക്കിലുമെന്നും പാർട്ടി പരിപാടിയിൽ വച്ച് എം.എം. മണി വിമർശിച്ചിരുന്നു
MM Mani
MM Mani File
Updated on

ഇടുക്കി: എം.എം. മണി എംഎൽഎക്കെതിരേ വംശീയ അധിക്ഷേപവുമായി കോൺഗ്രസ് നേതാവ്. ഇടുക്കി ഡിസിസി മുൻ സെക്രട്ടറിയും യുഡിഎഫ് ദേവികുളം നിയോജകമണ്ഡലം കൺവീനറുമായ ഒ.ആർ.ശശിയുടേതാണ് വിവാദ പരാമർശം. എം.എം. മണിയുടെ മുഖത്തു നോക്കുന്നത് ചുട്ട കശുവണ്ടിയെ നോക്കുന്നതു പോലെയാണെന്നായിരുന്നു ശശിയുടെ പരാമർശം. ഡീൻ കുര്യാക്കോസിനെതിരായ മണിയുടെ പ്രസംഗത്തിന് മറുപടിയായിട്ടായിരുന്നു ശശിയുടെ പരാമർശം.

ഡീൻ കുര്യാക്കോസ് ഷണ്ഡനാണെന്നും ചത്തതിനൊക്കുവേ ജീവിച്ചിരിക്കിലുമെന്നും പാർട്ടി പരിപാടിയിൽ വച്ച് എം.എം. മണി വിമർശിച്ചിരുന്നു. ബ്യൂട്ടി പാർലറിൽ കയറി പൗഡറും പൂശി ഫോട്ടോ എടുത്ത് നടപ്പാണെന്നും കെട്ടിവച്ച കാശുപോലും കിട്ടില്ലെന്നും മണി പരിഹസിച്ചിരുന്നു. ഇതിനു മറുപടിയെന്നോണമാണ് മൂന്നാറിലെ യുഡിഎഫ് കൺവൻഷനിൽ ശശിയുടെ പ്രസംഗം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com