
സി.കെ. ഗോപാലകൃഷ്ണൻ
കൊച്ചി: സിപിഎം നേതാവ് കെ.ജെ. ഷൈനിനെതിരേ സൈബർ ആക്രമണം നടത്തിയെന്ന കേസിൽ കോൺഗ്രസ് നേതാവ് സി.കെ. ഗോപാലകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം റൂറൽ സൈബർ പൊലീസിന്‍റെതാണ് നടപടി.
കോടതി നിർദേശത്തെത്തുടർന്ന് അറസ്റ്റ് ചെയ്ത ശേഷം ജാമ‍്യത്തിൽ വിട്ടയച്ചു. കേസിൽ ഒന്നാം പ്രതിയായ ഗോപാലകൃഷ്ണന്‍റെ മുൻകൂർ ജാമ‍്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കിയിരുന്നു. നേരത്തെ ഗോപാലകൃഷ്ണന്‍റെ മൊബൈൽ ഫോൺ പ്രത‍്യേക അന്വേഷണ സംഘം പിടിച്ചെടുക്കുകയും അപവാദ പ്രചരണം നടത്തിയ ഫെയ്സ്ബുക്ക് അക്കൗണ്ട് മെറ്റ നീക്കം ചെയ്യുകയും ചെയ്തിരുന്നു.