കോൺഗ്രസ് നേതാവ് ആർ. രശ്മി ബിജെപിയിൽ ചേരുമോ?

ബിജെപി സംസ്ഥാന അധ‍്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നും രശ്മി അംഗത്വം സ്വീകരിക്കുമെന്നാണ് സൂചന
congress leader r. reshmi likely to join bjp

ആർ. രശ്മി

Updated on

കൊല്ലം: മഹിള കോൺഗ്രസ് നേതാവ് ആർ. രശ്മി ബിജെപിയിൽ ചേർന്നേക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. ബിജെപി സംസ്ഥാന അധ‍്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നും രശ്മി അംഗത്വം സ്വീകരിക്കുമെന്നാണ് സൂചന. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു രശ്മി.

രശ്മിയുമായി കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തിയെങ്കിലും വഴങ്ങിയിട്ടില്ലെന്നാണ് വിവരം. രണ്ട് ആവശ‍്യങ്ങൾ രശ്മി കോൺഗ്രസിനു മുന്നിൽ വച്ചിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തനിക്കുണ്ടായ സാമ്പത്തിക ബാധ‍്യത പാർട്ടി ഇടപ്പെട്ട് തീർക്കണമെന്നും യുഡിഎഫ് അധികാരത്തിലെത്തിയാൽ ബോർഡ്, കോർപ്പറേഷൻ പദവികൾ തനിക്ക് നൽകണമെന്നുമായിരുന്നു ആവശ‍്യങ്ങൾ. എന്നാൽ ഇക്കാര‍്യത്തിൽ കോൺഗ്രസ് അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com