രാഹുൽ മാങ്കൂട്ടത്തിലിനെതിരേ നടപടി സ്വീകരിക്കണമെന്ന് ഷമ മുഹമ്മദ്

വിഷയത്തിൽ പരസ‍്യമായി പരാതി പറയാൻ പല പെൺകുട്ടികൾക്കും ബുദ്ധിമുട്ടാണ്ടാകുമെന്നും ഷമ പറഞ്ഞു
congress leader shama mohammed wants action against rahul mamkootathil

ഷമ മുഹമ്മദ്

Updated on

ന‍്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരേ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ്. ആരോപണം ഉയർന്നതിനു പിന്നാലെ ഒരു നടപടി സ്വീകരിച്ചതായും കൂടുതൽ വിവരങ്ങൾ പുറത്തുവന്നുവെന്നും ഷമ പറഞ്ഞു.

വിഷയത്തിൽ പരസ‍്യമായി പരാതി പറയാൻ പല പെൺകുട്ടികൾക്കും ബുദ്ധിമുട്ടാണ്ടാകുമെന്നും ഷമ കൂട്ടിച്ചേർത്തു.

അതേസമയം ബിജെപിക്ക് കോൺഗ്രസിനെ വിമർശിക്കാൻ അർഹതയില്ലെന്നും ഷമ പ്രതികരിച്ചു. രാഹുൽ രാജി വയ്ക്കണമെന്ന് നേരത്തെ ഉമ തോമസ് എംഎൽഎയും പറഞ്ഞിരുന്നു. ആരോപണങ്ങൾ ഉയർന്നു വരുമ്പോൾ എംഎൽഎ സ്ഥാനം ഒഴിയുകയെന്നുള്ളത് ധാർമിക ഉത്തരവാദിത്വമാണെന്നായിരുന്നു ഉമ തോമസ് പ്രതികരിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com