പാർലമെന്‍റിന് മുന്നിൽ പാട്ട് പാടി യുഡിഎഫ് എംപിമാരുടെ വേറിട്ട പ്രതിഷേധം

സ്വർണം കട്ടവർ ആരപ്പാ സഖാക്കളാണേ അയ്യപ്പാ എന്ന ഗാനം പാടി നേതാക്കൾ
congress mp's protest

യുഡിഎഫ് എംപിമാരുടെ വേറിട്ട പ്രതിഷേധം

Updated on

ന്യൂഡൽഹി: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‍റെ വൈറൽ ഗാനം പാടി പാർലമെന്‍റിന് മുന്നിൽ കോൺഗ്രസ് പ്രതിഷേധം. ശബരിമല സ്വർണക്കൊള്ള വിഷയം രാഷ്ടീയ ആയുധമാക്കി മാറ്റുന്നതിന്‍റെ ഭാഗമായി, തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിന് ഉപയോഗിച്ച പാരഡി ഗാനമാണ് എംപിമാർ പാർലമെന്‍റ് കവാടത്തിന് മുന്നിലെ പ്രതിഷേധത്തിനിടെ പാടിയത്.

സ്വർണം കട്ടവർ ആരപ്പാ സഖാക്കളാണേ അയ്യപ്പാ എന്ന ഗാനം പാടി, അമ്പലക്കള്ളനായ പിണറായി വിജയൻ ഉടൻ രാജിവെച്ച് പുറത്തുപോകണമെന്ന മുദ്രാവാക്യവുമുയർത്തിയായിരുന്നു പ്രതിഷേധം.

ശബരിമല സ്വർണക്കൊള്ള കേസിൽ നിലവിലുള്ള എസ്ഐടി അന്വേഷണമല്ല, കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യമുയർത്തിയായിരുന്നു പ്രതിഷേധം. പ്രതിഷേധത്തിന് അടൂർ പ്രകാശ് നേതൃത്വം നൽകി.യുഡിഎഫ് എംപിമാരുടെ വേറിട്ട പ്രതിഷേധം മറ്റുസംസ്ഥാനത്ത് നിന്നുള്ള എംപിമാർക്ക് കൗതുകമായി. പല എംപിമാരും ഈ പാട്ട് കേൾക്കാൻ‌ പ്രതിഷേധക്കാർക്കൊപ്പം ഒത്തുക്കൂടി

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com