കെ. സുധാകരനെ അനുനയിപ്പിക്കാൻ ദേശീയ നേതൃത്വം; ഫോണിൽ സംസാരിച്ചു

മല്ലികാർജുൻ ഖാർഗെ അടക്കമുള്ള ദേശീയ നേതാക്കൾ സുധാകരനെ ഫോൺ മുഖേന ബന്ധപ്പെട്ടതായാണ് വിവരം
congress national leaders spoke with former kpcc president k. sudhakaran
കെ. സുധാകരൻ

file image

Updated on

കൊച്ചി: സ്ഥാനാർഥി നിർണയത്തെ ചൊല്ലി പാർട്ടിയുമായി ഇടഞ്ഞ മുൻ കെപിസിസി അധ‍്യക്ഷൻ കെ. സുധാകരനെ അനുനയിപ്പിക്കാൻ ശ്രമം. മല്ലികാർജുൻ ഖാർഗെ അടക്കമുള്ള ദേശീയ നേതാക്കൾ സുധാകരനെ ഫോൺ മുഖേന ബന്ധപ്പെട്ടതായാണ് വിവരം. എന്നാൽ തന്‍റെ അതൃപ്തി സുധാകരൻ നേതാക്കളെ അറിയിച്ചതായാണ് സൂചന.

തിങ്കളാഴ്ച സുധാകരൻ ഡൽഹിയിലെത്തുന്നുണ്ട്. അന്ന് അനുനയിപ്പിക്കാൻ കഴിയുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. സ്ഥാനാർഥി നിർണയത്തിൽ അതൃപ്തി പരസ‍്യമാക്കി ഡൽഹിയിലായിരുന്ന സുധാകരൻ ചർച്ചകൾക്കിടെ നാട്ടിലേക്ക് മടങ്ങിയിരുന്നു.

ഇതിനു പിന്നാലെയാണ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സുധാകരന് സീറ്റില്ലെന്ന വിവരം നേതാക്കൾ അറിയിക്കുന്നത്. എംപിമാർ മത്സരിക്കേണ്ടെന്ന നിലപാടിലാണ് കോൺഗ്രസ്. എന്നാൽ സുധാകരൻ നിർദേശിക്കുന്ന ആളെ കണ്ണൂരിൽ സ്ഥാനാർഥിയായി നിർത്താമെന്ന് കെപിസിസി മുന്നോട്ടുവച്ചു.

logo
Metro Vaartha
www.metrovaartha.com