കോൺഗ്രസ് പലസ്തീൻ ഐക്യദാർഢ്യ റാലിക്ക് അനുമതി നിഷേധിച്ച് ജില്ലാഭരണകൂടം

നവകേരള സദസിന്‍റെ പേരിലാണ് അനുമതി നിഷേധിച്ചതെന്നാണ് വിശദീകരണം
കോൺഗ്രസ് പലസ്തീൻ ഐക്യദാർഢ്യ റാലിക്ക് അനുമതി നിഷേധിച്ച് ജില്ലാഭരണകൂടം

കോഴിക്കോട്: കോഴിക്കോട് ബിച്ചീൽ കോൺഗ്രസ് നടത്താനിരുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിക്ക് അനുമതി നിഷേധിച്ച് ജില്ലാഭരണകൂടം. സംസ്ഥാന സർക്കാരിന്‍റെ നവകേരള സദസിന്‍റെ പേരിലാണ് അനുമതി നിഷേധിച്ചിതെന്നാണ് വിശദീകരണം.

നവംബർ 25 നാണ് നവകേരള സദസ്. 23 നാണ് കോൺഗ്രസ് പലസ്തീൻ ഐക്യദാർഢ്യ റാലി നടത്താൻ തീരുമാനിച്ചിരുന്നത്. ഏകദേശം 50000 ത്തോളം പേരെ പങ്കെടുപ്പിച്ച് പരിപാടി നടത്താനായിരുന്നു കെപിസിസിയുടെ തീരുമാനം. എന്നാൽ മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിമാർ വരാനിരിക്കുന്ന ചടങ്ങ് ബീച്ചിൽ വച്ച് നടത്തേണ്ടെന്നും ഇത് സുരക്ഷാ ക്രമീകരണങ്ങളെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com