പാലിയേക്കര ടോൾ ഗേറ്റ് തുറന്നുവിട്ടു കോൺഗ്രസ് പ്രതിഷേധം

നിലവിൽ 1250 കോടിയിലധികം രൂപയാണ് പാലിയേക്കര ടോൾ പിരിവു വഴി സമാഹരിച്ചത്
പാലിയേക്കര ടോൾ ഗേറ്റ് തുറന്നുവിട്ടു കോൺഗ്രസ് പ്രതിഷേധം
Updated on

തൃശൂർ: പാലിയേക്കരയിൽ ടോൾ പിരിവിന്‍റെ പേരിൽ ജി.ഐ.പി.എൽ നടത്തുന്നത് കൊള്ളയാണെന്ന് ആരോപിച്ച് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാപക പ്രതിഷേധം. ജി.ഐ.പി.എല്ലിന്‍റെ 125.21 കോടി രൂപയുടെ നിക്ഷേപം കഴിഞ്ഞ ദിവസം ഇഡി മരവിപ്പിച്ചതിനു പിന്നാലെയാണ് കോൺഗ്രസ് പ്രതിഷേധം.

ടി. എൻ പ്രതാപൻ എംപിയുടെ നേതൃത്വത്തിലെത്തിയ പ്രതിഷേധക്കാർ ടോൾ പ്ലാസയിലെ ബൂത്തിലേക്കെത്തിയ വാഹനങ്ങളെ ടോൾ അടയ്ക്കാതെ കടത്തിവിട്ടു. എറണാകുളം ഭാഗത്തേക്കുള്ള ഗേറ്റുകളെല്ലാം തുറന്നു നൽകിയായിരുന്നു പ്രതിഷേധം.

നിലവിൽ 1250 കോടിയിലധികം രൂപയാണ് പാലിയേക്കര ടോൾ പിരിവു വഴി സമാഹരിച്ചത്. 760 കോടി രൂപയാണ് റോഡുപണിക്ക് ചെലവായത് 2028 വരെ കമ്പനിക്ക് പിരിക്കാനുള്ള അനുമതിയും നൽകിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com