ഒയാസിസ് മദ‍്യക്കമ്പനിക്ക് വെള്ളം എടുക്കാൻ അനുമതി നൽകിയ പഞ്ചായത്ത് നടപടിക്കെതിരേ പ്രതിഷേധവുമായി കോൺഗ്രസ്

ജീവനക്കാരെയും സിപിഎം മെമ്പർമാരെയും പഞ്ചായത്ത് ഓഫിസിലേക്ക് പ്രവേശിപ്പിക്കാതെയാണ് കോൺഗ്രസ് ഉപരോധ സമരം നടത്തുന്നത്
Congress protests against the panchayat's decision to grant permission to provide water to oasis

ഒയാസിസ് മദ‍്യക്കമ്പനിക്ക് വെള്ളം എടുക്കാൻ അനുമതി നൽകിയ പഞ്ചായത്ത് നടപടിക്കെതിരേ പ്രതിഷേധവുമായി കോൺഗ്രസ്

Representative image
Updated on

പാലക്കാട്: എലപ്പുള്ളിയിൽ കെട്ടിടം നിർമിക്കുന്നതിനായി ഒയാസിസ് മദ‍്യ കമ്പനിക്ക് വെള്ളം എടുക്കാൻ അനുമതി നൽകിയ പഞ്ചായത്ത് നടപടിയിൽ പ്രതിഷേധവുമായി കോൺഗ്രസ്. പഞ്ചായത്തിനു മുന്നിൽ ഇരുന്ന് ജീവനക്കാരെയും സിപിഎം മെമ്പർമാരെയും പഞ്ചായത്ത് ഓഫിസിലേക്ക് പ്രവേശിപ്പിക്കാതെയാണ് കോൺഗ്രസ് ഉപരോധ സമരം നടത്തുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു കെട്ടിടം നിർമിക്കാനായി കോരയാർ പുഴയിൽ നിന്നും വെള്ളം എടുക്കാൻ ഒയാസിസിന് പുതുശേരി പഞ്ചായത്ത് അനുമതി നൽകിയത്. എന്നാൽ കൃഷിക്കും കുടി വെള്ളത്തിനുമായി ഉപയോഗിച്ചു വരുന്ന വെള്ളം മറ്റു ആവശ‍്യങ്ങൾക്ക് നൽകരുതെന്ന് കോൺഗ്രസ് ആവശ‍്യപ്പെട്ടെങ്കിലും പഞ്ചായത്ത് ഭരണസമിതി പ്രതിപക്ഷത്തിന്‍റെ ആവശ‍്യം തള്ളുകയും ഒയാസിസിന് വെള്ളം എടുക്കാൻ അനുമതി നൽകുകയുമായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com