വോട്ട് ചോർച്ച പരിശോധിക്കും: കെപിസിസി പ്രസിഡന്‍റ്

വോട്ടെണ്ണലിന്‍റെ തുടക്കം മുതൽ കോൺഗ്രസ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് ലീഡ് നിലനിർത്തുന്നുണ്ടെങ്കിലും, യുഡിഎഫ് കണക്കാക്കിയ എണ്ണം വോട്ടുകൾ വീണിട്ടില്ലെന്നു വ്യക്തമാണ്
Congress to analyze Nilambur vote drain

കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്

വോട്ടെണ്ണലിന്‍റെ തുടക്കം മുതൽ കോൺഗ്രസ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് ലീഡ് നിലനിർത്തുന്നുണ്ടെങ്കിലും, യുഡിഎഫ് കണക്കാക്കിയ എണ്ണം വോട്ടുകൾ വീണിട്ടില്ലെന്നു വ്യക്തമാണ്

Updated on

നിലമ്പൂർ: ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ട് ചോർച്ചയുണ്ടായെന്ന് പരോക്ഷമായി സമ്മതിച്ച് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്. യുഡിഎഫ് വോട്ടുകൾ നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് വിലയിരുത്തുമെന്നാണ് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞത്.

വോട്ടെണ്ണലിന്‍റെ തുടക്കം മുതൽ കോൺഗ്രസ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് ലീഡ് നിലനിർത്തുന്നുണ്ടെങ്കിലും, യുഡിഎഫ് കണക്കാക്കിയ എണ്ണം വോട്ടുകൾ വീണിട്ടില്ലെന്നു വ്യക്തമാണ്. പോത്തുകല്ലിൽ എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ് ലീഡ് നേടുകയും ചെയ്തിരുന്നു.

യുഡിഎഫിന്‍റെ ശക്തികേന്ദ്രമായി കരുതപ്പെടുന്ന പോത്തുകല്ലിൽ പ്രതീക്ഷിച്ച വോട്ട് കിട്ടിയില്ല. യുഡിഎഫിനു നഷ്ടപ്പെട്ട വോട്ടുകൾ പി.വി. അൻവറിന്‍റെ ക്രെഡിറ്റിലേക്കാണ് പോയിരിക്കുന്നതെന്നാണ് അനുമാനം.

പരമ്പരാഗതമായി യുഡിഎഫിനെ പിന്തുണയ്ക്കുന്ന നിലമ്പൂർ മണ്ഡലത്തിൽ പി.വി. അൻവർ എൻഡിഎഫ് സ്വതന്ത്രമായി മത്സരിച്ചപ്പോഴാണ് നിറം മാറിയത്. അതുകൊണ്ടു തന്നെ ഇവിടെ ജയിച്ചാലും സ്വരാജിന് പരമാവധി 2000 വോട്ടിന്‍റെ ഭൂരിപക്ഷമാണ് സിപിഎം പോലും കണക്കുകൂട്ടിയിരുന്നത്. നിലവിലുള്ള പ്രവണത അനുസരിച്ച്, എൽഡിഎഫിനു കിട്ടേണ്ട വോട്ടുകളിൽ കാര്യമായ കുറവ് വന്നിട്ടുമില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com