

നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകളിൽ മത്സരിക്കാനൊരുങ്ങി കോൺഗ്രസ്
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കൂടൂതൽ സീറ്റുകളിൽ മത്സരിച്ചേക്കും. കേരള കോൺഗ്രസ് ജോസഫ് വിഭാഗം വിജയിക്കാൻ സാധ‍്യതയില്ലാത്ത മണ്ഡലങ്ങൾ ഏറ്റെടുക്കാനാണ് കോൺഗ്രസിന്‍റെ തീരുമാനം.
എംപിമാരുടെ അഭിപ്രായം കണക്കിലെടുത്തായിരിക്കും സ്ഥാനാർഥി പ്രഖ‍്യാപനമുണ്ടാകുക. കഴിഞ്ഞ തവണ കേരള കോൺഗ്രസ് മത്സരിച്ച സീറ്റുകളിലായിരിക്കും ഇത്തവണ കോൺഗ്രസ് മത്സരിക്കുന്നത്.