

സ്ഥാനാർഥിത്വം നിഷേധിച്ചതിൽ മനം നൊന്ത് കോൺഗ്രസ് പ്രവർത്തകൻ ആത്മഹത‍്യക്ക് ശ്രമിച്ചു
ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കാത്തതിൽ മനംനൊന്ത് കോൺഗ്രസ് പ്രവർത്തകൻ ആത്മഹത‍്യക്ക് ശ്രമിച്ചു. ആലപ്പുഴയിലെ പത്തിയൂരിലാണ് സംഭവം.
കോൺഗ്രസ് ബൂത്ത് പ്രസിഡന്‍റ് സി. ജയപ്രദീപാണ് പത്തിയൂർ ഗ്രാമപഞ്ചായത്തിലെ 19ാം വാർഡിൽ സ്ഥാനാർഥിയാക്കാത്തതിനെത്തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ചത്. കുടുംബത്തിന്‍റെ ഇടപെടലിലാണ് ജയപ്രദീപിന്‍റെ ജീവൻ രക്ഷിച്ചത്.