
രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞ സംഭവം; കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ
തിരുവനന്തപുരം: വിതുരയിൽ രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞ സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറിയായ ലാൽ റോഷിൻ ഉൾപ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്.
ഗുരുതരാവസ്ഥയിലായിരുന്ന രോഗിയെ ആശുപത്രിയിലെത്തിക്കാൻ സമ്മതിക്കാതെ തടഞ്ഞെന്നായിരുന്നു കേസ്. ജാമ‍്യമില്ലാ വകുപ്പ് പ്രകാരം കണ്ടാൽ തിരിച്ചറിയാനാവുന്ന പത്തു പേർക്കെതിരേ കേസെടുത്തിട്ടുണ്ട്. ഇതിൽ ആറുപേരെയാണ് നിലവിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്.