ആരോഗ‍്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; കെഎസ്‌യു പ്രവർത്തകർക്ക് ജാമ‍്യം

കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡന്‍റ് എം.സി. അതുൾ ഉൾപ്പടെയുള്ള അഞ്ച് പേർക്കാണ് തലശേരി ജില്ലാ സെഷൻസ് കോടതി ജാമ‍്യം അനുവദിച്ചത്
congress workers gets bail in attack against murder attempt case against minister veena george

വീണാ ജോർജ്

Updated on

കണ്ണൂർ: ആരോഗ‍്യവകുപ്പ് മന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ റിമാൻഡിൽ കഴിയുകയായിരുന്ന കോൺഗ്രസ് പ്രവർത്തകർക്ക് ജാമ‍്യം. കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡന്‍റ് എം.സി. അതുൾ ഉൾപ്പടെയുള്ള അഞ്ച് പേർക്കാണ് തലശേരി ജില്ലാ സെഷൻസ് കോടതി ജാമ‍്യം അനുവദിച്ചത്.

വധശ്രമം അടക്കമുള്ള വകുപ്പുകളായിരുന്നു പ്രവർത്തകർക്കെതിരേ ചുമത്തിയിരുന്നത്. കഴിഞ്ഞ ദിവസമാണ് പ്രവർത്തകരുടെ ജാമ‍്യപേക്ഷയിൽ കോടതി വിശദവാദം കേട്ടത്. ആയുധം ഉപയോഗിച്ച് പ്രതികൾ മന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്നും ഗൂഢാലോചന നടത്തിയെന്നുമായിരുന്നു പ്രോസിക‍്യൂഷൻ വാദം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com