വീട് നിര്‍മ്മാണത്തിനിടെ കോൺക്രീറ്റ് ബീം തകര്‍ന്നു വീണു; പശ്ചിമബംഗാൾ സ്വദേശിക്ക് ദാരുണാന്ത്യം

തലശേരി മാടപ്പീടികയിൽ സ്വകാര്യ വ്യക്തിയുടെ വീട് നിർമാണത്തിനിടെയാണ് കോൺക്രീറ്റ് ബീം തകര്‍ന്നു വീണത്
വീട് നിര്‍മ്മാണത്തിനിടെ കോൺക്രീറ്റ് ബീം തകര്‍ന്നു വീണു; പശ്ചിമബംഗാൾ സ്വദേശിക്ക് ദാരുണാന്ത്യം
Updated on: 

കണ്ണൂർ: തലശേരിയിൽ വീട് നിര്‍മ്മാണത്തിനിടെ കോൺക്രീറ്റ് ബീം തകര്‍ന്നു വീണ് പശ്ചിമബംഗാൾ സ്വദേശി മരിച്ചു. സിക്കന്ദർ (45) ആണ് മരിച്ചത്. തലശേരി മാടപ്പീടികയിൽ സ്വകാര്യ വ്യക്തിയുടെ വീട് നിർമാണത്തിനിടെയാണ് കോൺക്രീറ്റ് ബീം തകര്‍ന്നു വീണത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സിക്കന്ദറിനെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പശ്ചിമ ബംഗാളിലേക്ക് കൊണ്ടുപോകും.

logo
Metro Vaartha
www.metrovaartha.com