

തിരുവനന്തപുരം: പാറശാല പ്ലാമുട്ടുകടയിൽ കെട്ടിടനിർമാണ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. മാവിളക്കടവ്, കഞ്ചാംപഴിഞ്ചി സ്വദേശി ഫ്രാൻസിസ് (55) ആണ് മരിച്ചത്. പ്ലാമൂട്ടുകടയിൽ കെട്ടിടനിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കെയാണ് സൂര്യാഘാതമേറ്റത്.
വെയിലേറ്റ് ക്ഷീണിതനായ ഫ്രാൻസിസ് പണിസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ശരീരമാകെ പൊള്ളിയ നിലയിലായിരുന്നു.
ഉടൻ തന്നെ മറ്റ് തെഴിലാളികൾ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റ്മാർട്ടം നടപടികൾ പൂർത്തിയായാൽ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ.