container ship catches fire near kozhikode coast 50 containers fall into the sea

കേരള തീരത്തിനു സമീപം വീണ്ടും കപ്പൽ അപകടം; തീപിടിച്ച കപ്പലിൽനിന്ന് 50 കണ്ടെയ്നറുകൾ കടലിൽ വീണു

കേരള തീരത്തിനു സമീപം വീണ്ടും കപ്പൽ അപകടം; തീപിടിച്ച കപ്പലിൽനിന്ന് 50 കണ്ടെയ്നറുകൾ കടലിൽ വീണു

22 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരിൽ 18 പേർ കടലിൽ ചാടി
Published on

കോഴിക്കോട്: കേരള തീരത്തിന് സമീപം വീണ്ടും ചരക്കു കപ്പൽ അപകടം. കണ്ണൂർ അഴീക്കോട് തീരത്തിനു സമീപം ചരക്കു കപ്പലിനു തീപിടിക്കുകയായിരുന്നു. നിരവധി പൊട്ടിത്തെറികൾ കപ്പലിലുണ്ടായി. 50 കണ്ടെയ്നറുകൾ കടലിൽ വീണതായാണ് വിവരം. 650 ഓളം കണ്ടെയ്നറുകളാണ് കപ്പലിൽ ആകെയുണ്ടായിരുന്നത്.

കോളംബോയിൽ നിന്നു മുംബൈയിലേക്ക് പോവുകയായിരുന്ന വാൻഹായ് 503 എന്ന സിംഗപ്പുർ കപ്പലാണ് അപകടത്തിൽപ്പെട്ടത്. ബേപ്പൂരിനും അഴീക്കലിനും ഇടയിലാണ് പുറംകടലിൽ കേരള തീരത്തിന് 120 കിലോ മീറ്റർ അകലെയാണ് അപകടമുണ്ടായത്.

കപ്പലിൽ 22 ജീവനക്കാരുണ്ടെന്നാണ് വിവരം. ഇവരിൽ 18 പേർ കടലിൽ ചാടി. ക്യാപ്റ്റൻ അടക്കമുള്ളവർ കപ്പലിൽ തന്നെ തുടരുന്നതായാണ് വിവരം. ഇവർക്ക് പൊള്ളലേറ്റതായും വിവരമുണ്ട്. കപ്പലിലേക്ക് ചാടിയ കുറച്ചു പേരെ രക്ഷിച്ചു.

തീയണയ്ക്കാനായി 4 കോസ്റ്റ് ഗോർഡുകൾ സംഭവ സ്ഥലത്തുണ്ട്. ബേപ്പൂരിലും കൊച്ചിയിലും ചികിത്സാ സൗകര്യങ്ങൾ ഒരുക്കാൻ നിർദേശമുണ്ട്.

logo
Metro Vaartha
www.metrovaartha.com