
തിരുവനന്തപുരം: സെർവർ തകരാർ തകരാർ പൂർണമായും പരിഹരിക്കാൻ സാധിക്കാത്തതിനാൽ പലയിടങ്ങളിലും റേഷൻ വിതരണം മുടങ്ങി. കഴിഞ്ഞ മൂന്നു ദിവസവും റേഷൻ വിതരണം തടസപ്പെട്ടിരുന്നു. സെർവർ തകരാർ പരിഹരിച്ചെന്നും ഇന്നു മുതൽ റേഷൻ വിതരണം പുനസ്ഥാപിക്കുമെന്നായിരുന്നു അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ റേഷൻ കടകൾ തുറന്ന് ആദ്യ മണിക്കൂറുകളിൽ തന്നെ സെർവർ വീണ്ടും തകരാറിലാവുകയായിരുന്നു.
ഇ-പോസ് മുഖേനയുള്ള റേഷൻ വിതരണം സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും പ്രശ്നങ്ങൾ ഉണ്ടായാൽ അടിയന്തര ഇടപെടൽ നടത്തുന്നതിനും ജില്ലാ സപ്ലൈ ഓഫീസർ ഉൾപ്പെടെയുള്ള മുഴുവൻ ഉദ്യോഗസ്ഥരും ഫീൽഡിൽ ഉണ്ടാകുമെന്ന് മന്ത്രി ജി ആർ അനിൽ നേരത്തെ അറിയിച്ചിരുന്നു.