

പി.കെ. ബഷീർ
https://www.facebook.com/pkbasheerernad
AI generated summary, newsroom reviewed
തിരുവനന്തപുരം: പൊതുമരാമത്ത് കരാറുകാരുടെ കാലാവധി കഴിഞ്ഞ ലൈസൻസ് പുതുക്കുന്നതിന് പ്രത്യേക അനുമതി നൽകി സർക്കാർ. 2023 മുതൽ 2026 വരെ കാലാവധി അവസാനിച്ച ലൈസൻസുകൾ പുതുക്കുന്നതിനാണ് അവസരം. ഇതിന്റെ ഭാഗമായി പിഴയടച്ച് ലൈസൻസ് പുതുക്കുന്നതിനും കരാർ ജോലികൾ ചെയ്യുന്നതിനുള്ള വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ.
2023 മുതൽ 2026 വരെ കാലാവധി കഴിഞ്ഞ ലൈസൻസുകൾ പുതിയ ഉത്തരവ് തീയതി മുതൽ ആറുമാസത്തിനകം പിഴയടച്ച് പുതുക്കാം. വർഷമനുസരിച്ച് വ്യത്യസ്ത പിഴനിരക്കുകളാണ് നിശ്ചയിച്ചിട്ടുള്ളത്. 2025ൽ കാലാവധി അവസാനിച്ച ലൈസൻസുകൾക്ക് നിലവിലുള്ള പിഴയുടെ 10 ഇരട്ടിയും 2024ലേതിന് 20 ഇരട്ടിയും 2023ലേതിന് 30 ഇരട്ടിയും പിഴ അടയ്ക്കണം.
സമയബന്ധിതമായി ലൈസൻസ് പുതുക്കാത്തവരെ പുതിയ കരാറുകാരായി പരിഗണിച്ച് രജിസ്റ്റർ ചെയ്യാനും ഉത്തരവിൽ നിർദേശിക്കുന്നു. പൊതു മരാമത്ത് വകുപ്പിലെ വിവിധ വിഭാഗങ്ങളിലെ ചീഫ് എൻജിനീയർമാർക്കും രജിസ്ട്രേഷൻ അധികാരികൾക്കും ഇതുസംബന്ധിച്ച നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് പൊതു മരാമത്ത് മന്ത്രി വ്യക്തമാക്കി.