വിവാദ പ്രസംഗം; എം.വി. ഗോവിന്ദന് രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

വിവാദങ്ങളില്ലാത്ത പ്രചാരണ കാലമായിരുന്നു നിലമ്പൂരിലെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.
Controversial speech; Chief Minister Pinarayi Vijayan strongly criticizes M.V. Govindanen

വിവാദ പ്രസംഗം; എം.വി. ഗോവിന്ദനെനെതിരേ രൂക്ഷ വിമർശനുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Updated on

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ രൂക്ഷ വിമർശനുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം പ്രവര്‍ത്തക യോഗത്തിലാണ് മുഖ്യമന്ത്രി എം.വി. ഗോവിന്ദനെ വിമർശിച്ചത്. മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ച് പറയരുതെന്നും, എന്തും വിളിച്ചു പറയുന്നത് അവസാനിപ്പിക്കുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിവാദങ്ങളില്ലാത്ത പ്രചാരണ കാലമായിരുന്നു നിലമ്പൂരിലെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു. ജയമോ തോൽവിയോ പ്രശ്നമാക്കുന്നില്ലെന്നും പരമ്പരാഗത യുഡിഎഫ് മണ്ഡലമാണ് നിലമ്പൂരെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.

സംസ്ഥാന സമിതി അംഗങ്ങളും സെക്രട്ടേറിയറ്റ് അംഗങ്ങളുമാണ് യോഗത്തിൽ ഉണ്ടാ‍യിരുന്നത്. നിലമ്പൂരില്‍ വോട്ടെടുപ്പിനു തൊട്ടുമുന്‍പായിരുന്നു സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ എം.വി. ഗോവിന്ദന്‍റെ പ്രതികരണം. അടിയന്തരാവസ്ഥക്കാലത്ത് ആർഎസ്എസുമായി ചേർന്നു പ്രവർത്തിച്ചു എന്നായിരുന്നു പരാമർശം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com