
പ്രതീക് ജെയിനും ഭാര്യ വന്ദന മീണയും
കാഞ്ഞങ്ങാട്: സബ് കലക്റ്ററുടെ കസേരയിൽ ഐഎഎസ് ഉദ്യോഗസ്ഥയായ ഭാര്യ ഇരുന്നതും ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചതും വിവാദത്തിൽ. കാഞ്ഞങ്ങാട് മുൻ സബ് കലക്റ്റർ പ്രതീക് ജെയ്നിന്‍റെ ഔദ്യോഗിക കസേരയിലാണ് ഭാര്യയും ജുനാഗഡ് എസ്ഡിഎമ്മുമായ വന്ദന മീണ ഇരുന്നത്.
ചിത്രം വന്ദന തന്നെ തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്ക് വയ്ക്കുകയായിരുന്നു. പ്രോട്ടോക്കോൾ ലംഘിച്ചാണ് സബ് കലക്റ്ററുടെ ഔദ്യോഗിക കസേരയിൽ ഇരുന്നതെന്നാണു വന്ദനയ്ക്കെതിരായ വിമർശനം.
ഏപ്രിൽ 24നാണ് പ്രതീക് ജെയിൻ ചുമതലയൊഴിഞ്ഞത്. 23നു പകർത്തിയ ചിത്രമാണ് ഇതെന്നാണ് കരുതുന്നത്. ഗുജറാത്ത് കേഡറിലേക്ക് പ്രതീക് ജെയിൻ സ്ഥലം മാറ്റം ആവശ്യപ്പെട്ടതിനു പിന്നാലെയായിരുന്നു വിവാദം.