ഹോട്ടലിൽ പാചകത്തിനിടെ കുക്കർ പൊട്ടിത്തറിച്ചു: 2 പേർക്ക് പൊള്ളലേറ്റു

കൊയിലാണ്ടിയിലെ അരങ്ങാടത്തുള്ള ഹോട്ടൽ സവന്‍റീസിലാണ് അപകടമുണ്ടായത്
cooker exploded at kozhikode
cooker exploded at kozhikode 2 injured
Updated on

കോഴിക്കോട്: ഹോട്ടലിൽ ഭക്ഷണം തയാറാക്കുന്നതിനിടയിൽ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് ജീവനക്കാരായ 2 പേർക്ക് പരുക്ക്. കൊയിലാണ്ടിയിലെ അരങ്ങാടത്തുള്ള ഹോട്ടൽ സവന്‍റീസിലാണ് അപകടമുണ്ടായത്. വലിയമങ്ങാട് സ്വദേശി ദേവി(42), ഇതര സംസ്ഥാന തൊഴിലാളിയായ സിറാജ്(38) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ദേവിക്ക് സാരമായി പൊള്ളലേറ്റിട്ടുണ്ട്. സിറാജിന് കൈയ്യിലും നെഞ്ചിലുമാണ് പൊള്ളലേറ്റത്.

കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു അപകടം. ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കെ കുക്കർ വൻ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഉടനെ ഇരുവരെയും സമീപത്തെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകുകയായിരുന്നു. ദേവിയുടെ പരുക്ക് ഗുരുതരമായതിനാൽ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളെജിലേക്ക് മാറ്റുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com