ചിറ്റൂരിൽ 2 ഷാപ്പുകളിലെ കള്ളിൽ കഫ് സിറപ്പിന്‍റെ സാന്നിധ്യം; കേസ്

ലൈസൻസിക്കും രണ്ടും വിതരണക്കാർക്കുമെതിരെ എക്സൈസ് കേസെടുത്തു.
cough syrup Presence in Chittoor toddy shop

ചിറ്റൂരിൽ 2 ഷാപ്പുകളിലെ കള്ളിൽ കഫ് സിറപ്പിന്‍റെ സാന്നിധ്യം; കേസ്

Updated on

പാലക്കാട്: ചിറ്റൂർ റേഞ്ചിൽ എക്സൈസ് വകുപ്പ് പരിശോധന നടത്തി പിടിച്ചെടുത്ത കള്ളിൽ കഫ് സിറപ്പിന്‍റെ സാന്നിധ്യം കണ്ടെത്തി. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഷാപ്പിൽ നിന്നും സാമ്പിൾ പരിശോധനയ്ക്ക് അയച്ചത്. ചിറ്റൂർ റേഞ്ചിലെ കുറ്റിപ്പള്ളം, വണ്ണാമട ഷാപ്പുകളിൽ നിന്ന് ശേഖരിച്ച് കള്ളിൽ നിന്നാണ് മരുന്നിന്‍റെ സാന്നിധ്യം കണ്ടെത്തിയത്. കാക്കനാട് ലാബിൽ നിന്നും ലഭിച്ച റിപ്പോർട്ടിൽ മരുന്നിന്‍റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു.

കഫ് സിറപ്പിൽ ഉൾപ്പെടുത്തുന്ന 'ബനാട്രിൽ' എന്ന രാസപദാർത്ഥമാണ് കള്ളിൽ നിന്നും കണ്ടെത്തിയത്. 2 ഷാപ്പുകളും ഒരേ ലൈസൻസിയുടേതാണ്. ലൈസൻസിക്കും രണ്ടും വിതരണക്കാർക്കുമെതിരെ എക്സൈസ് കേസെടുത്തു. കള്ളിന്‍റെ വീര്യം കൂടാനായിരിക്കാം കഫ് സിറപ്പ് ചേർക്കുന്നതെന്നും എന്നാൽ ഉപയോഗിച്ചവയുടെ കാലാവധി കഴിഞ്ഞവയായിരിക്കാം എന്നാണ് എക്സൈസിന്‍റെ നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് എക്സൈസ് വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com