മലയാളി വിദ്യാർഥികളുടെ വിദേശത്തേക്കുള്ള ഒഴുക്കിനെ പഠിക്കാൻ കൗൺസിലിനെ നിയോഗിച്ചു; മന്ത്രി ആർ ബിന്ദു

മലയാളി വിദ്യാർഥികളുടെ വിദേശത്തേക്കുള്ള ഒഴുക്കിനെ പഠിക്കാൻ കൗൺസിലിനെ നിയോഗിച്ചു; മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: മലയാളി വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്കു പോകുന്നതിനെക്കുറിച്ച് പഠിക്കാൻ ഉന്നത വിദ്യാഭ്യാസ കൺസലിനെ ചുമതലപ്പെടുത്തിയതായി മന്ത്രി ആർ ബിന്ദു. വിദേശ പഠനത്തെ അനുകൂലിച്ചും എതിർത്തും നിരവധി ആരോപണങ്ങൾ ഉയർന്നുവന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നടപടി.

വിദ്യാഭ്യാസ നിലവാരം മോശമായതിനാലാണ് കേരളത്തിൽ നിന്നും കുട്ടികൾ വിദേശത്തേക്ക് പോകുന്നതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാരിന്‍റെ ഭാഗത്തു നിന്ന് സ്വീകരിച്ചിട്ടുള്ള നടപടികളെക്കുറിച്ച് മന്ത്രി ആർ ബിന്ദു വിശദീകരിച്ചത്. ഉന്നത വിദ്യാഭ്യാസ കൗൺസലിനെ ചുമതലപ്പെടുത്തിട്ടുണ്ടെന്നും , ഉടൻ റിപ്പോർട്ട് നൽകുമെന്നും ശേഷം തുടർ നടപടികളിലേക്ക് കടക്കുമെന്നും മന്ത്രി പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com