"ജന്മദിനത്തോടൊപ്പം മറ്റൊരു സന്തോഷം കൂടി"; ഫെയ്സ് ബുക്ക് കുറിപ്പുമായി വൈഷ്ണ സുരേഷ്

മുട്ടട പ്രൈമറി ഹെൽത്ത് സെന്‍ററിനടുത്ത് ആലപ്പുറം ഹാളിലാണ് കൗൺസില‌ർ വൈഷ്ണയുടെ ഓഫീസ് പ്രവ‌ർത്തനമാരംഭിച്ചിരിക്കുന്നത്
councillor vaishna suresh office starts functioning in muttada

വൈഷ്ണ സുരേഷ്

Updated on

തിരുവനന്തപുരം: മുട്ടടയിൽ കൗൺസിലർ ഓഫീസ് പ്രവർത്തനം ആരംഭിച്ച വിവരം അറിയിച്ച് വാർഡ് കൗൺസിലർ വൈഷ്ണ സുരേഷ്. ജന്മദിനത്തോടൊപ്പം മറ്റൊരു സന്തോഷം കൂടി എന്ന് പറഞ്ഞുകൊണ്ടാണ് വൈഷ്ണ കുറിപ്പ് ആരംഭിച്ചിരിക്കുന്നത്.

ഫെയ്സ് ബുക്ക് പോസ്റ്റ്...

ജന്മദിനത്തോടൊപ്പം മറ്റൊരു സന്തോഷം കൂടി...

മുട്ടടയിലെ കൗൺസിലർ ഓഫീസ് നമ്മൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

ആശംസകൾ അറിയിച്ച എല്ലാ പ്രിയപ്പെട്ടവർക്കും ഒരായിരം നന്ദി.

കൂടെയുണ്ടാകണം...

മുട്ടട പ്രൈമറി ഹെൽത്ത് സെന്‍ററിനടുത്ത് ആലപ്പുറം ഹാളിലാണ് കൗൺസില‌ർ വൈഷ്ണയുടെ ഓഫീസ് പ്രവ‌ർത്തനമാരംഭിച്ചിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളമാകെ ചർച്ചാ വിഷയമായ മുട്ടട വാർഡിൽ നിന്നായിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷ് വിജയിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com