വാടകവീട്ടിൽ രക്തം വാർന്ന് മരിച്ച നിലയിൽ ദമ്പതികൾ, അരികിൽ രണ്ടര വയസുള്ള മകൻ

രാത്രിയിൽ വലിയ ബഹളം കേട്ടിരുന്നുവെന്നും രാവിലെ കുഞ്ഞിന്‍റെ കരച്ചിൽ കേട്ട് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് കഴിഞ്ഞില്ലെന്നും വീട്ടുടമസ്ഥൻ പറയുന്നു.
couple found dead in rented house

സാജൻ, അനുഷ

Updated on

കോട്ടയം:പൊൻകുന്നത്തെ വാടകവീട്ടിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. സാജൻ (33), ഭാര്യ അനുഷ (30) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൊൻകുന്നം തോണിപ്പാറ റോഡിനു സമീപമുള്ള വീടിന്‍റെ രണ്ടാം നിലയിലാണ് ഇരുവരും രണ്ടര വയസുള്ള കുഞ്ഞുമൊത്ത് താമസിച്ചിരുന്നത്.

രാത്രിയിൽ വലിയ ബഹളം കേട്ടിരുന്നുവെന്നും രാവിലെ കുഞ്ഞിന്‍റെ കരച്ചിൽ കേട്ട് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് കഴിഞ്ഞില്ലെന്നും വീട്ടുടമസ്ഥൻ പറയുന്നു.

ഇതോടെ ഉടമസ്ഥനെത്തി നോക്കിയപ്പോഴാണ് ഇരുവരെയും രക്തത്തിൽ കുളിച്ച് മരിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.

logo
Metro Vaartha
www.metrovaartha.com