ദമ്പതിമാരെ വീടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തി

ജയകുമാരി മൂന്ന് വർഷമായി പാർക്കിസൺസ് രോഗം ബാധിച്ചതിനെ തുടർന്ന് കിടപ്പിലാണ്.
couple found dead inside home
മരിച്ച ബാലചന്ദ്രനും ജയകുമാരിയും
Updated on

തിരുവനന്തപുരം: തിരുവനന്തപുരം വട്ടപ്പാറ കുറ്റിയാണിയിൽ ദമ്പതിമാരെ വീടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിയാണി സ്വദേശികളായ ജയകുമാരി (63), ബാലചന്ദ്രൻ (67) എന്നിവരാണ് മരിച്ചത്.

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ നിഗമനം. ബാലചന്ദ്രനെ തൂങ്ങി മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.

മരുമകൾ വീട്ടിലേക്ക് ഉച്ചഭക്ഷണവുമായി എത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വട്ടപ്പാറ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

ജയകുമാരി മൂന്ന് വർഷമായി പാർക്കിസൺസ് രോഗം ബാധിച്ചതിനെ തുടർന്ന് കിടപ്പിലാണ്. ബാലചന്ദ്രൻ കെട്ടിട നിർമ്മാണ തൊഴിലാളിയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com