
അന്നമ്മ, സക്കറിയ മാത‍്യു
പത്തനംതിട്ട: റാന്നിയിലെ മുക്കാലുമണ്ണിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. സക്കറിയ മാത‍്യു, ഭാര‍്യ അന്നമ്മ എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സക്കറിയയുടെ മൃതദേഹത്തിന് മൂന്നു ദിവസം പഴക്കമുണ്ട്.
ഭർത്താവ് മരിച്ച വിഷമത്തിൽ ഭാര‍്യ തൂങ്ങി മരിച്ചത് ആകാമെന്നാണ് പൊലീസ് പറയുന്നത്. രേഗബാധിതനായിരുന്നു സക്കറിയ. പ്രാഥമിക അന്വേഷണത്തിൽ ദൂരൂഹതയൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഫൊറൻസിക് നടപടികൾക്കു ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റും.