കോതമംഗലം ഊന്നുകല്ലിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ

ഊന്നുകൽ ചേറാടി കരയിൽ തിങ്കൾ വൈകിട്ടാണ് നാടിനെ നടുക്കിയ സംഭവം
Couple found dead inside house in Kothamangalam Unnukallu

കോതമംഗലം ഊന്നുകല്ലിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ

Updated on

കോതമംഗലം: കോതമംഗലം ഊന്നുകല്ലിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവിനെ തൂങ്ങിമരിച്ച നിലയിലും ഭാര്യയെ കട്ടിലിൽ മരിച്ചനിലയിലുമാണ് കണ്ടെത്തിയത്. ഊന്നുകൽ ചേറാടി കരയിൽ തിങ്കൾ വൈകിട്ടാണ് നാടിനെ നടുക്കിയ സംഭവം.

തറപ്പിൽ വീട്ടിൽ ബേബി ദേവസ്യ (63)യാണ് കിടപ്പ് മുറിയിൽ തൂങ്ങി മരിച്ചത്. ഭാര്യ മോളി ബേബി (53) ഇതേ മുറിയിൽ കട്ടിലിൽ മരിച്ചനിലയിലുമായിരുന്നു. ഊന്നുകൽ പൊലീസും ഫോറൻസിക് സംഘവും മുവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു . മരണകാരണം എന്തെന്ന് വ്യക്തമല്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com