കൊച്ചിയിൽ ദമ്പതികളെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

ആത്മഹത‍്യയാണെന്നാണ് നിഗമനം
couple found dead kochi vypin

കൊച്ചിയിൽ ദമ്പതികളെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

file image

Updated on

കൊച്ചി: വൈപ്പിനിൽ ദമ്പതികളെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. എളംകുന്നപ്പുഴ സ്വദേശികളായ കെ.എ. സുധാകരൻ (75), ഭാര‍്യ ജിജി (70) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത‍്യയാണെന്നാണ് നിഗമനം.

സുധാകരന്‍റെ കാലിൽ ഇലക്ട്രിക് വയർ ചുറ്റിയ നിലയിലായിരുന്നു. വീടിന് പുറത്തേക്ക് രണ്ടു ദിവസമായി ഇവരെ കാണാതായതിനെത്തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത‍്യയ്ക്ക് കാരണമെന്നാണ് സൂചന. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com