മകളുടെ തിരോധാനം: അമ്മയ്ക്കു പിന്നാലെ അച്ഛനും മരിച്ചു

ഏകമകള്‍ ആണ്‍സുഹൃത്തിനൊപ്പം പോയതില്‍ മനംനൊന്താണ് ഇരുവരും ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു
ഉണ്ണികൃഷ്ണൻ, ബിന്ദു
ഉണ്ണികൃഷ്ണൻ, ബിന്ദു
Updated on

കരുനാഗപ്പള്ളി: ആത്മഹത്യക്കു ശ്രമിച്ച ദമ്പതികളില്‍ ഭാര്യയ്ക്കു പിന്നാലെ ഭര്‍ത്താവും മരിച്ചു. പാവുമ്പതെക്ക് വിജയ ഭവനത്തില്‍ ഉണ്ണികൃഷ്ണപിള്ള (56), ഭാര്യ ബിന്ദു (47) എന്നിവരാണ് മരിച്ചത്. മകള്‍ കാമുകനൊപ്പം പോയതിൽ മനംനൊന്താണ് ഇവർ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

ബിന്ദു വെള്ളിയാഴ്ച രാത്രിയിലും ഉണ്ണികൃഷ്ണപിള്ള ഞായറാഴ്ച പുലര്‍ച്ചെയുമാണ് മരിച്ചത്. ഇവരുടെ ഏകമകള്‍ ആണ്‍സുഹൃത്തിനൊപ്പം ഇറങ്ങിപ്പോയെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. വെള്ളിയാഴ്ച വൈകിട്ടോടെയാണ് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഫോണ്‍ വിളിച്ചിട്ടും എടുക്കാതിരുന്നതിനെ തുടര്‍ന്നു വൈകിട്ട് ഒരു ബന്ധു അന്വേഷിച്ചെത്തിയപ്പോഴാണ് ഇവരെ വീട്ടിനുള്ളില്‍ അവശ നിലയില്‍ കണ്ടെത്തുന്നത്. വീടിന്‍റെ ഗേറ്റും കതകും എല്ലാം തുറന്നിട്ടിരിക്കുകയായിരുന്നു. പരിപ്പള്ളി മെഡിക്കല്‍ കോളെജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത ഇരുവരുടെയും മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com