ഗ‍്യാസിന് പരിഹാരമായി കാഞ്ഞിരത്തിന്‍റെ തൊലിയിട്ട് വെള്ളം തിളപ്പിച്ച് കുടിച്ചു; അതിഥി തൊഴിലാളി ദമ്പതികൾ ആശുപത്രിയിൽ

അസം സ്വദേശികളായ അക്ബർ അലി, ഭാര‍്യ സെലീമ ഖാത്തൂൺ എന്നിവരെയാണ് രക്തം ഛർദ്ദിച്ച് അവശനിലയിൽ‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
As a remedy for gas, wormwood skin boiled in water and drunk; couple in hospital
ഗ‍്യാസിന് പരിഹാരമായി കാഞ്ഞിരത്തിന്‍റെ തൊലിയിട്ട് വെള്ളം തിളപ്പിച്ച് കുടിച്ചു; അതിഥി തൊഴിലാളി ദമ്പതികൾ ആശുപത്രിയിൽ
Updated on

കൊച്ചി: ഗ‍്യാസ് സംബന്ധമായ അസുഖത്തിന് നാടൻ ചികിത്സ നടത്തിയ അതിഥി തൊഴിലാളി ദമ്പതികളുടെ നില ഗുരുതരാവസ്ഥയിൽ. തുടർന്ന് നാട്ടുകാർ ചേർന്ന് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മൂവാറ്റുപുഴ ചെറുവട്ടൂർ പൂവത്തൂരിൽ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശികളായ അക്ബർ അലി, ഭാര‍്യ സെലീമ ഖാത്തൂൺ എന്നിവരെയാണ് രക്തം ഛർദ്ദിച്ച് അവശനിലയിൽ‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഗ‍്യാസിന് പരിഹാരമായി കാഞ്ഞിരത്തിന്‍റെ തൊലിയിട്ട് വെള്ളം തിളപ്പിച്ച് കുടിച്ചെന്ന് ഇരുവരും പൊലീസിനോട് പറഞ്ഞു.കാഞ്ഞിരത്തിന്‍റെ തൊലി,കുരു,ഇല എന്നവയടക്കം ശരീരത്തിനുള്ളിൽ ചെന്നാൽ മരണം വരെ സംഭവിക്കാമെന്ന് ഡോക്‌ടർമാർ പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com