
തിരുവന്തപുരം: നെയ്യാറിൽ ദമ്പതികളുടെ മൃതദേഹം കണ്ടെത്തി. തുരുവന്തപുരം മുട്ടട സ്വദേശികളായ സ്നേഹദേവിന്‍റെയും ശ്രീകലയുടെയും മൃതദേഹമാണ് കണ്ടെത്തിയത്.
വ്യാഴാഴ്ച രാവിലെ പത്തുമണിക്കാണ് ദമ്പതികളുടെ മൃതദേഹം നെയ്യാറിൽ കണ്ടെത്തിയത്. രണ്ടുപേരുടെയും കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. കരയില്‍ ഇവരുടെ ചെരുപ്പുകളും കുടിച്ചു ബാക്കിവച്ച ജ്യൂസ് ബോട്ടിലും കണ്ടെത്തി. കാറില്‍ നിന്നു നാലു പേജുള്ള ആത്മഹത്യാകുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പാണ് ഇവരുടെ ഏകമകന്‍ മരിച്ചത്.
മൃതദേഹം ആദ്യം കണ്ടതു തൊഴിലുറപ്പ് തൊഴിലാളികളാണ്. കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ. തുടര്‍ന്നു പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
സ്വത്തുക്കളെല്ലാം ഒരു ട്രസ്റ്റ് രൂപീകരിച്ചു കൈമാറ്റം ചെയ്തതായി ആത്മഹത്യാ കുറിപ്പിൽ പറയുന്നു. അരുവിപ്പുറം ക്ഷേത്രത്തിനു സമീപത്താണ് ഇവരുടെ കാർ പാർക്ക് ചെയ്തിരുന്നത്. മൃതദേഹങ്ങൾക്കു കാര്യമായ പഴക്കമില്ല.