

വിശാൽ
ആലപ്പുഴ: ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകനായിരുന്ന വിശാലിനെ കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് കേസിലെ പ്രതികളായ 19 ക‍്യാംപസ് ഫ്രണ്ട് പ്രവർത്തകരെയും വെറുതെ വിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്.
പ്രോസിക‍്യൂഷൻ ഹാജരാക്കിയ തെളിവുകളിൽ പ്രതികൾ കുറ്റം ചെയ്തതായി കണ്ടെത്താൻ സാധിച്ചില്ലെന്ന് കോടതി വ‍്യക്തമാക്കി. 2012 ജൂലൈ 16നാണ് വിശാൽ ആക്രമിക്കപ്പെട്ടത്.
പിന്നീട് കോട്ടയം മെഡിക്കൽ കോളെജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ആദ‍്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചുമാണ് കേസ് അന്വേഷിച്ചിരുന്നത്.