ലൈംഗികാതിക്രമ കേസ്: എച്ച്.ഡി. രേവണ്ണയെ വെറുതെ വിട്ടു

ബെംഗളൂരു കോടതിയുടേതാണ് നടപടി
court acquits h.d. revanna in sexual assault case
എച്ച്.ഡി. രേവണ്ണ
Updated on

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ മുതിർന്ന ജെഡിഎസ് നേതാവ് എച്ച്.ഡി. രേവണ്ണയെ വെറുതെവിട്ടു. ബെംഗളൂരു കോടതിയുടേതാണ് നടപടി. പരാതി നൽകാൻ 4 വർഷത്തോളം വൈകിയതിന് കൃത‍്യമായ വിശദീകരണം നൽകാൻ പ്രോസിക‍്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഡീഷണൽ ചീഫ് ജുഡീഷ‍്യൽ മജിസ്ട്രേറ്റ് കെ.എൻ. ശിവകുമാർ രേവണ്ണയെ കുറ്റവിമുക്തനാക്കി ഉത്തരവിട്ടത്.

തന്‍റെ അമ്മയെ തട്ടിക്കൊണ്ടു പോയെന്ന് ആരോപിച്ച് രേവണ്ണയുടെ വീട്ടുജോലിക്കാരിയുടെ മകൻ നൽകിയ പരാതിയിലായിലാണ് ഇയാൾ അറസ്റ്റിലായത്. നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രേവണ്ണയുടെ മകൻ പ്രജ്വൽ രേവണ്ണയ്ക്കെതിരേയും നേരത്തെ കേസെടുത്തിരുന്നു. പ്രജ്വൽ രേവണ്ണ നിലവിൽ ജയിലിൽ തുടരുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com