ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു

2016 ജൂലൈ 29നാണ് ഗ്രോ വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്
ഗ്രോ വാസു
ഗ്രോ വാസു
Updated on

കോഴിക്കോട്: മനുഷ്യാവകാശ പ്രവർത്തകന്‍ ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു. 46 ദിവസത്തെ റിമാന്‍ഡിന് ശേഷമാണ് അദ്ദേഹം ജയിൽ മോചിതനാകുന്നത്. കുന്ദമംഗലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. കേസിൽ വാദം പൂർത്തിയായിരുന്നു.

2016ൽ കരുളായി വനമേഖലയിൽ മാവോയിസ്റ്റുകളുടെ ഏറ്റുമുട്ടൽ കൊലപാതകവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളെജ് മോർച്ചറിക്ക് മുന്നിൽ സംഘം ചേർന്നുവെന്നും വഴി തടസപ്പെടുത്തിയെന്നുമായിരുന്നു കേസ്. ജൂലൈ 29നാണ് ഗ്രോ വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് പിഴയടയ്ക്കാതിരിക്കുകയും കോടതി നടപടിക്രമങ്ങൾ പാലിക്കാൻ തയ്യാറാവാതിരിക്കുകയും ചെയ്തതിന് റിമാൻഡ് ചെയ്യുകയായിരുന്നു.

കേസിൽ 7 സാക്ഷികളെയാണ് വിസ്തരിച്ചത്. തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നാണ് വാസു വാദിച്ചത്. കേസിനായി തെളിവുകളോ സാക്ഷികളെയോ ഹാജരാക്കിയിരുന്നില്ല. കഴിഞ്ഞ ദിവസം കോടതിയിൽ മുദ്രാവാക്യം വിളിച്ചതിനാൽ ഇത്തവണ അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കിയിരുന്നില്ല. പകരം ഓൺലൈനായാണ് കേസ് പരിഗണിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com