സിസ്റ്റർ ജോസ് മരിയ കൊലക്കേസ്: പ്രതിയെ വെറുതെ വിട്ട് കോടതി

മോഷണ ശ്രമത്തിനിടെ സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായാണ് കേസ്
court acquitted the accused in the case of killing Sister Jose Maria
court acquitted the accused in the case of killing Sister Jose Maria

കോട്ടയം: പാലാ പിണ്ണാക്കനാട് മൈലാടി എസ്.എച്ച് കോൺവെന്‍റിലെ സിസ്റ്ററായിരുന്ന ജോസ് മരിയയെ (75) കൊലപ്പെടുത്തിയെന്ന കേസിലെ പ്രതി സതീഷ് ബാബുവിനെ കോടതി വെറുതെ വിട്ടു. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്.

2015 ഏപ്രിൽ 17ന് സിസ്റ്റർ ജോസ് മരിയയെ, പ്രതി മോഷണ ശ്രമത്തിനിടെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായാണ് കേസ്. പ്രതിഭാഗത്തിനായി ഷെൽജി തോമസും പ്രോസിക്യൂഷനായി ഗിരിജയും ഹാജരായി. പാലാ കര്‍മലീത മഠത്തിലെ സിസ്റ്റർ അമല കൊലക്കേസിൽ നിലവിൽ തിരുവന്തപുരം സെൻട്രൽ ജയിലിൽ തടവിൽ കഴിയുകയാണ് പ്രതി സതീഷ് ബാബു. 2015 സെപ്റ്റംബര്‍ 17ന് പുലര്‍ച്ചെയാണ് സിസ്റ്റര്‍ അമല കൊല്ലപ്പെട്ടത്. കവര്‍ച്ചാ ശ്രമത്തിനിടെ തലയ്ക്കടിച്ചായിരുന്നു കൊലപാതകം. പാലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് സതീഷ് ബാബുവിനെ ജീവപര്യന്തം തടവിന് വിധിച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com